അദ്വൈത സന്ദേശ പ്രഖ്യാപനത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം

01.03 AM 17-07-2016
d
ശ്രീനാരായണ ഗ്ലോബല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നമുക്ക് ജാതിയില്ല എന്ന ഗുരുദേവന്റെ അദ്വൈത സന്ദേശ പ്രഖ്യാപനത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച്ച നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കൊച്ചി അബാദ് ഹോട്ടലില്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് പി ഭവദാസന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ അന്തര്‍ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ജി അരവിന്ദന്‍ ആമുഖ പ്രഭാഷണം നടത്തും. മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പരിപാടി എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്യും. മുന്‍ ഡിജിപി വി ആര്‍ രാജീവന്‍ ഐ പി എസ് മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഭൂപേഷ് ബാബു, കോഓര്‍ഡിനേറ്റര്‍ ടി ആര്‍ വിജയകുമാര്‍, കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍ മണി, പരവൂര്‍ രാകേഷ്, അഡ്വ. ദീപ്തി പ്രസേനന്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.ജി അരവിന്ദന്‍, പരവൂര്‍ രാകേഷ് പങ്കെടുത്തു.