07:37 pm 2/1/2017
– പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍ : നിയമ വിരുദ്ധമായി ഡ്രൈവര്‍മാരില്‍ നിന്നും ഫൈന്‍ ഈടാക്കുന്നതിനു ഷുഗര്‍ലാന്റ് സിറ്റി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മില്യണ്‍ കണക്കിനു ഡോളറാണു റെഡ് ലൈറ്റ് നിയമ ലംഘനത്തിന്റെ പേരില്‍ ഡ്രൈവര്‍മാരില്‍ നിന്നും ഈടാക്കിയിരിക്കുന്നത്. സിറ്റി മേയര്‍, ചീഫ് ഓഫ് പൊലീസ്, സിറ്റി മാനേജര്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
റെഡ് ലൈറ്റ് സിസ്റ്റം ലംഘിക്കുന്നതിന്റെ പേരില്‍ സിവില്‍ പെനാല്‍റ്റി ഈടാക്കുന്നത് സംസ്ഥാന ഭരണ ഘടനാ ലംഘനമാണെന്ന് കേസ് ഏറ്റെടുത്തിരിക്കുന്ന അറ്റോര്‍ണി ചൂണ്ടിക്കാട്ടി.എന്നാല്‍ സിറ്റി അധികൃതര്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയുവാന്‍ വിസമ്മതിച്ചു.
റെഡ് ലൈറ്റ് സ്ഥാപിച്ചതുമൂലം ഇന്റര്‍ സെക്ഷനുകളില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും കാല്‍ നടക്കാര്‍ക്ക് ഭയം കൂടാതെ റോഡ് കുറുകെ കടക്കാന്‍ കഴിയുന്നുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു. ടെക്‌സസ് നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് റെഡ് ലൈറ്റ് ക്യാമറകള്‍ സ്ഥാപിച്ചിരി ക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 9 റെഡ് ലൈറ്റ് ക്യാമറകള്‍ക്കെതിരെയാണ് നിയമ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
