ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പല്‍ഗാം മേഖലയിലെ അവൂര ഗ്രാമത്തില്‍ ഭീകരര്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലിലാണ് ഇതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തിരച്ചിലിലേര്‍പ്പെട്ട സൈനികര്‍ക്കു നേരെ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

