അനുഗ്രഹ നിറവില്‍ മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു

08:18 pm 25/3/2017

– ജീമോന്‍ റാന്നി

Newsimg1_78319807
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട സൗത്ത് വെസ്റ്റ് റീജിയനിലെ 9 ഇടവകകളിലെ ഇടവക മിഷന്‍, സേവികാസംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന റീജിയനല്‍ കോണ്‍ഫറന്‍സ് അനുഗ്രഹകരമായി നടന്നു.

മാര്‍ച്ച് 17, 18(വെള്ളി, ശനി) തീയതികളില്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ദേവാലയത്തോടു ചേര്‍ന്ന് പുതുതായി പണികഴിപ്പിച്ച മനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു കോണ്‍ഫറന്‍സ് നടന്നത്. ഹൂസ്റ്റണ്‍, ഡാളസ്, ഒക്ലഹോമ, ഓസ്റ്റിന്‍, ലമ്പക്ക്, കൊളറാഡോ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന 550 പേര്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.വെള്ളിയാഴ്ച 4 മണിയ്ക്ക് നടന്ന ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് റവ.പി.സി.സജി അദ്ധ്യക്ഷത വഹിച്ചു. റീജനല്‍ പ്രസിഡന്റുമാരായ റവ.വിജു വര്‍ഗീസ്(ഇടവക മിഷന്‍), റവ.ഷൈജു പി.ജോണ്‍(സേവികാസംഘം), റവ.പി.സി.സജി(യുവജനസഖ്യം) എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.റവ.മാത്യൂസ് ശാമുവല്‍ പ്രാരംഭപ്രാര്‍ത്ഥ നടത്തി. ജനറല്‍ കണ്‍വീനര്‍ ജേക്കബ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫിലിപ്പ് തോമസ്, റജി വര്‍ഗീസ്,ജോളി ബാബു, സാം അലക്സ്, ബിജി ജോബി, അജു മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.’കാഴ്ചയാലല്ല വിശ്വാസത്താലത്രെ നടക്കുന്നത്’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഫാര്‍മേഴ്സ് ബ്രാഞ്ച് അംഗങ്ങള്‍ അവതരിപ്പിച്ച സ്കിറ്റ് വേറിട്ട അനുഭവം പകര്‍ന്നു.

റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍(വികാരി, ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍), റവ.ഷൈജു പി. ജോണ്‍(വികാരി, ഡാളസ് സെന്റ് പോള്‍സ്) എന്നിവര്‍ ചിന്താവിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണങ്ങള്‍ നടത്തിയപ്പോള്‍ റവ.മാത്യൂസ് ഫിലിപ്പ്(വികാരി, ഹൂസ്റ്റണ്‍ ട്രിനിറ്റി) വേദപുസ്തപഠനത്തിന് നേതൃത്വം നല്‍കി.ശനിയാഴ്ച നടന്ന ചര്‍ച്ചകള്‍ വളരെ സജീവമായിരുന്നു. പുതിയ ആശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കപ്പെട്ടു.

ശനിയാഴ്ച രാവിലെ നടന്ന സാക്ഷ്യ സെഷന് റവ.പി.സി.സജി നേതൃത്വം നല്‍കി. പി.വി.ജോണ്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.റീജിയനിലെ മറ്റു വൈദികരായ റവ.ഫിലിപ്പ് ഫിലിപ്പ്, റവ.തോമസ് കുര്യന്‍, റവ.അലക്സ് കെ. ചാക്കോ, റവ.സ്റ്റാലിന്‍ തോമസ്, സീനിയര്‍ വൈദികന്‍ റവ.പി.ടി.കോശി എന്നിവരുടെ സാന്നിദ്ധ്യം കോണ്‍ഫറന്‍സിനെ ധന്യമാക്കി.ട്രസിയ മാത്യു, ഹെബ്സിബാ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക സെഷനും ഉണ്ടായിരുന്നു.ജോര്‍ജ്ജ് വര്‍ഗീസ്(ജയന്‍)ന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് ഗായകസംഘം ചൈതന്യം തുളുമ്പുന്ന ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

ശനിയാഴ്ച നടന്ന ബിസിനസ് സെഷനില്‍ 2018 ലെ കോണ്‍ഫറന്‍സ് ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടത്തുന്നതിന് തീരുമാനിച്ചു.റവ.പി.സി.സജി(പ്രസിഡന്റ്), റവ.മാത്യു ശാമുവേല്‍ (വൈസ് പ്രസിഡന്റ്), ജേക്കബ് വര്‍ഗീസ്(ജനറല്‍ കണ്‍വീനര്‍), ജോബി ജോണ്‍(പ്രോഗ്രാം) ലീലാമ്മ ചാക്കോ(റജിസ്ട്രേഷന്‍), ചാക്കോ ജോണ്‍സണ്‍, ബിജു തെക്കനാല്‍(ഫുഡ്), പി.റ്റി.മാത്യു(ഫിനാന്‍സ്), അഞ്ജു ബിജിലി(അക്കോമഡേഷന്‍), ക്രിസ്റ്റി നൈനാന്‍ (വെബ്സൈറ്റ്), ബിജി ജോബി(മെഡിക്കല്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോബി ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.