09:00 pm 01/3/2017

അന്താരാഷ്ട്ര ബഹിരാകാശ ഒളിമ്പ്യാഡിന്റെ പ്രാഥമികതലപരീക്ഷയില്‍ ആഷിക് ലാല്‍ കൃഷ്ണ, ഹിമാന്‍ഷു, കേശവ് സക്‌സേന, ആനന്ദ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ബഹിരാകാശ ശാസ്ത്ര തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യുമിത്ര ഇന്റലക്ച്യുല്‍ സര്‍വീസസ് നടത്തിയ അന്താരാഷ്ട്ര ബഹിരാകാശ ഒളിമ്പ്യാഡില്‍ എറണാകുളം സ്വദേശി ആഷിക് ലാല്‍ കൃഷ്ണ സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലും ഛത്തീസ്ഗഡ് സ്വദേശിയായ ഹിമാന്‍ഷുവും നോയിഡ സ്വദേശിയായ കേശവ് സക്‌സേന യും സീനിയര്‍ വിഭാഗത്തിലും മുംബൈ സ്വദേശിയായ ആനന്ദ് ഗോപാലകൃഷ്ണന്‍ ജൂനിയര്‍ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 5 മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന ഇന്‍റര്‍നാഷനല്‍ സ്‌പേസ് ഒളിമ്പ്യാഡിന്റെ പ്രാഥമിക തലത്തില്‍ സിംഗപ്പൂര്‍, ഒമാന്‍, ബഹറിന്‍, ബെല്‍ജിയം, ലണ്ടന്‍, യു.എസ്, തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ഒളിമ്പ്യാഡില്‍ മാറ്റുരച്ചു. അത്യാധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്താല്‍ നൂറുശതമാനം ഓണ്‍ലൈന്‍ ആയാണ് ഒളിമ്പ്യാഡിന്റെ പ്രാഥമിക തലം നടന്നത് . സാങ്കേതികതലത്തില്‍ പരീക്ഷാനടത്തിപ്പ് പൂര്‍ണ വിജയമായിരുന്നു എന്ന് എഡ്യുമിത്ര മാനേജിങ് ഡയറക്ടര്‍ സനീഷ് ചെങ്ങമനാട് അറിയിച്ചു. അവസാന ഘട്ട വിജയികള്‍ക്ക് നാസ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്.
പരീക്ഷാഫലത്തിന്റെ വിശദവിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക : www.internationalspaceolympiad.com
