10.00 PM 10/01/2017
കാബൂൾ: അഫ്ഗാനിസ്‌ഥാൻ പാർലമെന്റിനു സമീപമുണ്ടായ ഇരട്ട സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച കാബൂളിലെ ദാരുൾ അമാനിലായിരുന്നു സ്ഫോടനം ഉണ്ടായത്. ഒരു ചാവേർ സ്വയം പൊട്ടിത്തെറിക്കുകയും അൽപ്പസമയത്തിനകം കാർബോംബ് സ്ഫോടനവും ഉണ്ടായി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.
ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. 70 പേർക്ക് പരിക്കേറ്റതായും പറയുന്നു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. മരിച്ചവരിൽ ഭൂരിപക്ഷവും പാർലമെന്റ് ജീവനക്കാരാണ്.