12:47 pm 25/1/2107
– പി.പി. ചെറിയാന്

വാഷിംഗ്ടണ്‍: ഫാമിലി പ്ലാനിംഗിന്റെ ഭാഗമായി ഗര്‍ഭഛിദ്ര കൗണ്‍സിലിംഗിനുവേണ്ടി നല്‍കിയിരുന്ന വിദേശ സഹായ ധനത്തിന് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണള്‍ഡ്
ട്രംപ് ഒപ്പുവച്ചു.
ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ നടത്തിയ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്.
നികുതി ദായകരുടെ പണം അനധികൃത ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, വികസ്വര രാഷ്ട്രങ്ങളില്‍ ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.
