08;33 am 31/5/2017
Chaim Potok തന്റെ നോവലായ “ഇന്‍ ദി ബിഗിനിങ് ” ല്‍ പറഞ്ഞു വച്ച ഒരു പ്രശസ്തമായ വാചാകമുണ്ട് ” എല്ലാ തുടക്കങ്ങളും പ്രശ്‌ന സങ്കിര്‍ണങ്ങളാണ് ‘ ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ,ആ വാക്കുകള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയുമാണ് . അവനുപേക്ഷിച്ചു പോരുന്ന സ്‌നേഹവായ്പുകള്‍ വ്യക്തി ബന്ധങ്ങള്‍ ,കാലാവസ്ഥ ,ഭക്ഷണരീതി ,വേഷവിധാനങ്ങള്‍ , കലാസാംസ്കാരിക തലങ്ങള്‍ , എല്ലാം അവനെ ഒരു വിഭ്രാന്ത ദുഖത്തിന്‍റെ കൊടുമുടിയില്‍ കയറ്റി നിര്‍ത്തുന്നു. അതിനെ അതിജീവിക്കാനുള്ള ഏക മാര്‍ഗം മുമ്പില്ലാത്ത സാമ്പത്തിക നേട്ടങ്ങള്‍ മാത്രമാണ് . അപ്പോള്‍ മുതല്‍ അവന്‍ ചോദിച്ചു തുടങ്ങുന്നു ” എങ്ങനെ എങ്കിലും കുറച്ചു പണം ഉണ്ടാക്കിയ ശേഷം മടങ്ങി പോകണം . നാട്ടില്‍ തിരികെ ചെന്ന് ഒരു കുട്ടി മുതലാളിയായി ജീവിക്കണം ” അമേരിക്കന്‍ മലയാളിയുടെ ആ സ്വപ്നം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു . തിരിച്ചു പോകാനുള്ള അവസ്ഥ എത്തുമ്പോള്‍ കുട്ടികളുടെ പഠിപ്പും ,ജോലിയുടെ വൈതരണികളും ,നാടിനു വന്ന മാറ്റവും വിലയിരുത്തുമ്പോള്‍ ഇനിയൊരു മടക്കയാത്ര വേണമോ ? എന്ന അവസ്ഥ !
ഇവിടെ സ്വന്തം ജീവിതത്തിലെ ഒരേട് ഓര്‍മിച്ചുപോവുകയാണ് Duane Reade ല്‍ മാനേജരായി പണിയെടുക്കുന്ന കാലം .ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ 42 പേരെ മേയ്‌ക്കേണ്ട ഉത്തരവാദിത്തം പലരും പറയുന്ന ഇംഗ്ലീഷ് , സ്ലാങ്ങിന്‍റെ വ്യസ്തത കാരണം എനിക്ക് മനസിലാകുന്നില്ല . എന്റേത് മറിച്ചും . ” ബെന്‍ ” എന്ന് പേരുള്ള ഒരു കറുത്ത വംശജനായിരുന്നു ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോകാനും ,മറ്റു കാര്യങ്ങള്‍ക്കും അംഗരക്ഷകന്‍ .ഒരിക്കല്‍ അയാള്‍ പറഞ്ഞു “സമയം കിട്ടുമ്പോള്‍ എനിക്ക് ചിലതു പറയാനുണ്ട് ” .വൈകുന്നേരം സ്ഥിരമായി പോകാറുള്ള ഒരു ബാറിലേക്ക് അയാളെ ക്ഷണിച്ചു . ബെന്‍ പറഞ്ഞു തുടങ്ങി : ” നിങ്ങള്‍ കറുത്തവര്‍ഗക്കാരായ കീഴ്ജീവനക്കാരോട് പരുഷമായി സംസാരിക്കരുത് , കാരണം ഞാനൊഴികെ ,ബാക്കി 17 പേരും തോക്കു കൊണ്ടുനടക്കുന്നവരാണ് . പിന്നെ അവനെ കാണുമ്പോള്‍ ഒന്ന്
തെളിഞ്ഞു ചിരിച്ചിട്ട് വിഷ് ചെയ്‌തേക്കണം . പാവം! അവനവിടെ ഉടഞ്ഞു പോകും .” നിങ്ങള്‍ ഇന്ത്യക്കാര്‍ ” ഇന്നലെകളുടെ ശവപ്പറമ്പില്‍ നിന്നുകൊണ്ട് നാളെയെ സ്വപ്നം കാണുന്നവരാണ് .ഇവിടെ വിജയിക്കണമെങ്കില്‍ ,അമേരിക്കക്കാരനെ പോലെ ചിന്തിക്കണം ,അവനെ
പോലെ ശ്വസിക്കണം .ഇന്നില്‍ ജീവിക്കാന്‍ പഠിക്കണം. ” എട്ടു വിവാഹം കഴിച്ചു ,അതില്‍ പതിനെട്ടു മക്കളുള്ള ,ബെന്‍ ,സ്വന്തം വീട്ടില്‍ ഒറ്റക്കാണ് താമസം .വിദ്യാഭാസം തീരെ ഇല്ലാത്ത ആ കറുത്ത വയസ്സന്‍റെ ഫിലോസഫിയാണ് ഓര്‍മവന്നത് . ” അമേരിക്കക്കാരനെ പോലെ ശ്വസിക്കുക ”
ഈ ജന്മത്തിലെങ്കിലും ,കൊണ്ടുവന്ന മൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ ,ഭാരതീയനായി ഈ മണ്ണില്‍ ജീവിക്കാനിഷ്ടമെന്നു രാജു തോമസ് പറഞ്ഞു . ൂമിയിലെ അലിഖിത നിയമം ആണല്ലോ ” ചിലതു നേടുമ്പോള്‍ മറ്റു ചിലതു നഷ്ടപ്പെടും ” എന്ന യാഥാര്‍ത്യം, ജോസ് ചെരിപുറം വ്യക്തമാക്കി .ഗയാനക്കാര്‍ക്കു സംഭവിച്ചത് അദ്ദേഹം ഓര്‍മിപ്പിച്ചു . ഇംഗ്ലീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്തു തോട്ടങ്ങളില്‍ പണിയെടുപ്പിക്കാനായി ,കുറെ കപ്പലുകള്‍ നിറയെ കുടുംബങ്ങളെ
ഗയാനയില്‍ എത്തിച്ചു . ഇന്ത്യ വളരെ അകലെ ആയതുകൊണ്ടും , കത്തിടപാടുകള്‍ അന്നത്തെ കാലത്തു വളരെ ബുദ്ധിമുട്ടായിരുന്നതുകൊണ്ടും ബന്ധങ്ങള്‍ അറ്റുപോയി .ഇപ്പോള്‍ മുത്തശ്ശിയും മുത്തച്ഛനും കൊടുത്ത കുറെ ഓര്‍മകളും ,പേരിന്റെ പുറകില്‍ തുങ്ങി നില്‍ക്കുന്ന ” ൗെൃിമാല ” മാത്രം ബാക്കി .സംസ്കാരത്തിന്റെ കാര്യത്തിലാണെങ്കില്‍ ” വഞ്ചി തിരുനക്കരയില്‍ നിന്ന് വിടുകയും ചെയ്തു ,കൊല്ലത്തോട്ട് എത്തിയുമില്ല ‘ എന്ന അവസ്ഥ .
ജേക്കബ് പറഞ്ഞതില്‍ ഒരു നര്‍മം ഒളിഞ്ഞിരിക്കുന്നു “ശ്വസിക്കാം പക്ഷെ ഒരു ബ്ലോക്ക് ഉണ്ടെന്നു മാത്രം ” ഒന്നാം തലമുറയെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും സങ്കിര്‍ണമാണ് .രണ്ടാം തലമുറ മതം പോലും നിരാകരിക്കുന്നു .മാത്രമല്ല അമേരിക്കന്‍ സംസ്കാരം പോലും മാറ്റത്തിനു അധിനമായിക്കൊണ്ടിരിക്കുന്നു .ഉദാഹരണത്തിന് ഇന്ത്യന്‍ ഭക്ഷണം ,അമേരിക്കന്‍ ഭക്ഷണ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്ന് കഴിഞ്ഞു .
വ്യതിയാനങ്ങള്‍ , മതത്തിലും ,സമൂഹത്തിലും സംസ്കാരത്തിലും എല്ലാം ഉണ്ടാകുന്നുണ്ട് .അത് കാലത്തിനു വിട്ടുകൊടുത്തു മാറി നില്‍ക്കുക എന്ന അഭിപ്രായമാണ് ജെ . മാത്യുവിനു ഉള്ളത് . മൂക്കിന് മുമ്പിലുള്ള വായു ശ്വസിക്കുക . സമചിത്തതയോടെ വ്യതിയാനങ്ങള്‍ നോക്കിക്കാണാന്‍ കഴിയണം .ഇന്നത്തെ ചുറ്റുപാടില്‍ മതവും സാഹിത്യവും രാഷ്ട്രിയവും എല്ലാം തികഞ്ഞ ബിസിനസ്സാണ് .ഇവിടെ നിന്നിറങ്ങുന്ന നോവലുകളില്‍ ആ ചിത്രം വ്യക്തമാണ് .