അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നത്തിനുള്ള നടപടിക്കു തുടക്കമിട്ടു

10:57 am 30/1/2017

(എബി മക്കപ്പുഴ)
Newsimg1_38457698
ഡാളസ്: ചരിത്ര പുരുഷന്‍ ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് സമയത്തു ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള ഓരോന്നായി നടപ്പാക്കുന്നു.

ഏഴ് മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചുള്ള ട്രംപിന്റെ നിയമം പ്രാപല്യത്തിലായി. ഇതിനെ തുടര്‍ന്ന് കെയ്‌റോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാനിരുന്ന 5 ഇറാഖി യാത്രക്കാര്‍ക്കും ഒരു യെമന്‍ സ്വദേശിക്കും യാത്രാനുമതി നിഷേധിച്ചു.ഈജിപ്ത് എയര്‍ ഫ്‌ലൈറ്റിലായിരുന്നു ഇവര്‍ ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ജനുവരി 27 വെള്ളിയാഴ്ചയായിരുന്നു സിറിയ ഉള്‍പ്പടെയുള്ള 6 മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര അനുവദിക്കേണ്ടതില്ലെന്ന ട്രംപിന്റെ് പ്രഖ്യാപനം ഉണ്ടായത്.നാല് മാസത്തേക്ക് അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ട നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.

അമേരിക്കയെ ശക്തമാക്കൂക എന്ന നയ പ്രഖ്യാപനം പ്രാബല്യത്തിലാക്കുവാനുള്ള ശ്രമത്തിലാണ് പ്രസിഡണ്ട്. അമേരിക്കയില്‍ നിയമലംഘനം നടത്തി ഇപ്പോള്‍ കഴിയുന്നവര്ക്കും നിയമം ബാധകമാകും. ശരിയായ രേഖകള്‍ ഇല്ലാതെ ഇവിടെ കഴിയുന്ന വിദേശികള്‍ക്ക് ഇനിയുള്ള കാലം ഭീതിയുടേതായിരിക്കും. ടാക്‌സ് വെട്ടിപ്പിലൂടെയും, ക്രമവിരുദ്ധമായി സമ്പത്തു തട്ടിയെടുത്തവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കും. അദ്ധ്വാനിച്ചു ജീവിക്കുന്ന അമേരിക്കന്‍ ജനതക്കു ശോഭനമായ ഒരു ഭാവിയാണ് പ്രസിഡണ്ട് ട്രംപ് ആഗ്രഹിക്കുന്നത്. കടം കൊണ്ട് മുങ്ങി താണുകൊണ്ടിരിക്കുന്ന അമേരിക്കയെ രക്ഷിക്കുവാന്‍, തീവ്രവാദവും, മയക്കു മരുന്ന് കച്ചവടവും അമേരിക്കയില്‍ നിന്നും തുടച്ചു മാറ്റുവാന്‍ ബഹുമാന്യനായ പ്രസിഡണ്ട് നടത്തുന്ന ഓരോ ഉദ്യമത്തിനും നാം കൃതജ്ഞത ഉള്ളവരായിരിക്കണം.