08:08 pm 4/2/2017
– മാര്ട്ടിന് വിലങ്ങോലില്‍

കാനഡ: നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ 10ാം ക്ലാസ് പരീക്ഷയില്‍ ഐവിന് ഏബില്‍(സെന്റ് പീറ്റേഴ്സ് ചര്‍ച്ച്, മിസ്സിസാഗോ, കാനഡ), മഹിമ വര്‍ഗീസ് (സെന്റ് പീറ്റേഴ്സ് ചര്‍ച്ച്, ഫിയോനിക്സ്) എന്നിവര്‍ ഒന്നാം റാങ്കും ജില്‍സി പുന്നശ്ശേരില്‍ (സെന്റ് പീറ്റേഴ്സ് ചര്‍ച്ച് മിസ്സിസാഗോ, കാനഡ) രണ്ടാം റാങ്കും, ജേക്കബ് തോമസ്(സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഡാലസ്) മൂന്നാം റാങ്കും കരസ്ഥമാക്കി.
ഒന്നാം റാങ്ക് ജേതാക്കളായ ഐവിന് ഏബിലും മഹിമ വര്‍ഗീസും 93 ശതമാനവും രണ്ടാം റാങ്ക് ജേതാവായ ജിന്‍സി പുന്നശ്ശേരില്‍ 92 ശതമാനവുംമൂന്നാം റാങ്ക് ജേതാവായ ജേക്കബ് തോമസ് 87 ശതമാനവും മാര്‍ക്ക് നേടിയാണ് റാങ്ക് കരസ്ഥമാക്കിയത്.
അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിലെ കുട്ടികള്‍ക്കായി 2016 നവംബര്‍ 13 ന് ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തിയ ഈ പരീക്ഷയ്ക്ക് റെക്കോര്‍ഡ് വിജയം കരസ്ഥമാക്കുന്നതിന് ഇടയായത് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും ആത്മാര്‍ത്ഥമായ സഹകരണവും അശ്രാന്ത പരിശ്രമവും കൊണ്ട് മാത്രമാണെന്നും ഈ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും സണ്‍ഡേ സ്കൂള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് റവ. ഫാ. സജി മര്‍ക്കോസും ഡയറക്ടര്‍ കമാണ്ടര്‍ ജോര്‍ജ് കോരിതും അറിയിച്ചു.
റാങ്ക് ജേതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നതിനായി ഇടവക അടിസ്ഥാനത്തിലും ഭദ്രാസന നിലയിലും പ്രത്യേക സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്.
വളരെ ചിട്ടയോടുകൂടി ഭദ്രാസനാടിസ്ഥാനത്തില്‍ ഈ പരീക്ഷ നടത്തുന്നതിനും കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിലൂടെ ഫലം പ്രഖ്യാപിക്കുന്നതിനും ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്ത റവ. ഫാ. മാര്ട്ടിന് ബാബു, റവ. ഡീക്കന്‍ വിവേക് അലക്സ്, ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍, ഷീലാ ജോര്‍ജ് റീജിയണല്‍ ഡയറക്ടര്‍, സണ്‍ഡേ സ്കൂള്‍ ബോര്‍ഡംഗങ്ങള്‍, പ്രധാന അധ്യാപകര്‍, വാളന്റിയേഴ്സ് എല്ലാറ്റിലുമുപരി വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയ ഈ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്ന തായി ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മോര് തീത്തോസ് അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
