09:26 am 2/12/2016
– പി ഡി ജോര്‍ജ് നടവയല്‍

ജറുസലേം: ഹോളിലാന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗാസാ , ഈസ്റ്റ് ജറുസലെം, ജോര്‍ദ്ദാന്‍, സൈപ്രസ്സ് എന്നീ പ്രദേശങ്ങളുടെ ക്രിസ്തീയ അജപാലനച്ചുമതല നിര്‍വഹിക്കുന്ന ‘ജറുസലേം പാട്രിയാര്‍ക്കേറ്റിലെ’ അഡ്മിനിസ്‌ട്രേറ്ററായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ നിയമിച്ച ‘ആര്‍ച്ച് ബിഷപ് പിയര്‍ ബറ്റീസ്റ്റ പിക്‌സ്ബല്ല’; ജറുസലേം പാട്രിയാര്‍ക്കേറ്റ് കാര്യാലയത്തില്‍ ഫിലഡല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഹാരിസ്ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്ന അമേരിക്കന്‍ മലയാളിസംഘത്തിനു സ്വീകരണം നല്‍കി . പ്രമുഖ ഹോളി ലാന്റ് ട്രിപ് സംഘാടകനായ ജോര്‍ജ് പനയ്ക്കലാണ് (ഫിലഡല്‍ഫിയ) കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊêക്കിയത്. ചിക്കാഗോ സെന്റ് തോമസ് രൂപതാ നിയുക്ത ചാന്‍സലറും ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് വികാരിയുമായ വെരി ഫാ. ജോണിçട്ടി പുലിശ്ശേരിയുടെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടക സംഘമായിരുന്നു സന്ദര്‍ശകര്‍.
32 അംഗ സംഘം 11 ദിവസങ്ങളിലായി നടത്തിയ ഹോളിലാന്റ് തീര്‍ത്ഥാടനം വിജ്ഞാനവും ആത്മീയാനുഭൂതിയും പ്രദാനം ചെയ്യുന്നതായിരുന്നൂ എന്ന് തീര്‍ത്ഥാടകര്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു എന്നതു തന്നെ ദൗത്യവിജയത്തിന് സാക്ഷ്യമായി.
ഭാരതീയരെയും മലയാളികളെയും æറിച്ച് നല്ല മതിപ്പ് കാത്തു സൂക്ഷിക്കുന്നൂ എന്നതുള്‍പ്പെടെ; ഇന്ത്യയിലെ സെന്റ് തോമസ് പാരമ്പര്യത്തെക്കുറിച്ചും
കൊങ്കണി ഭാഷയെക്കുറിച്ചും ആര്‍ച്ച് ബിഷപ് പിയര്‍ ബറ്റീസ്റ്റ പിക്‌സ്ബല്ല സംസാരിച്ചു.
പൈതലായ യേശുവിനെ ദേവാലയത്തില്‍ കാഴ്ച്‌വച്ചതും, യേശു ദേവാലയത്തിêനാളുകളില്‍ പè കൊണ്ടതും, ഈശ്വര സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സദ്വാര്‍ത്തകള്‍ പ്രഘോഷിçന്ന പ്രഭാഷണങ്ങള്‍ യേശു നടത്തിയതും രോഗികളെ സുഖപ്പെടുത്തിയതും ഉള്‍പ്പെടെയുള്ള അëഭവങ്ങള്‍ക്ക് മുഖ്യവേദിയായത് ജെറുസലെമാണ്. ക്രിസ്തു നടത്തിയ ദേവാലയ ശുദ്ധീകരണം, കഴുത്തറപ്പന്‍ കച്ചവടക്കരെ വിശുദ്ധ ദേവാലയത്തില്‍ നിന്ന് പുറത്താക്കല്‍, തിêവന്ത്യത്താഴം, ഗത്സമേനില്‍ വച്ച് ബന്ധനസ്ഥനാæന്നത്, വിചാരണകള്‍, æരിശിന്റെ വഴിയെയുള്ള പീഢാëഭവപാത, (വിയ ഡൊളോറോസാ) ഗോല്‍ഗോത്തയിലെ æരിശുമരണം, സംസ്കാരം, ഹോളി സെഫുള്‍ക്കര്‍ , (വിശുദ്ധ കല്ലറ), ഉയിര്‍പ്പ്, സ്വര്‍ഗാരോഹണം, വീണ്ടും വêമെന്ന വാഗ്ദനം എന്നീ സംഭവങ്ങള്‍ക്ക് ഭൂമികയായത്, സ്വര്‍ഗിയതയുടെ ദൃഷ്ടാന്തം എന്നൊക്കെ വിവരിക്കപ്പെട്ടുന്ന
ജെêസലേം എന്ന നാടാണ്.
ജെറുസലെം പാട്രിയാര്‍കേറ്റിന്റെ (കത്തോലിക്ക വിഭാഗം) അഡ്മിന്‍സ്‌ട്രേറ്ററായി ചുമതയേറ്റ ആര്‍ച്ച് ബിഷപ് പിയര്‍ ബറ്റീസ്റ്റ പിക്‌സ്ബല്ലയുടെ അജപാലനദൗത്യച്ചുമതലയില്‍ ഇസ്രായേല്‍, പലസ്റ്റീന്‍ , ലെബനോന്‍, സിറിയ, ജോര്‍ദാന്‍,സൈപ്രസ്, കൈറൊ എന്നീ”സെന്‍സിറ്റീവ്’ ദേശങ്ങള്‍ ഉള്‍പ്പെടും.
ഈ ദേശങ്ങളുടെ വൈകാരികപ്രാധാന്യം ആവശ്യപ്പെടുന്ന സൂക്ഷ്മതയെ കൈമോശം വരാതിരിക്കാന്‍ “നിനക്ക് എന്റെ കൃപ എല്ലാറ്റിëം മതിയാകും’ എന്ന മഹത്വാക്യമാണ് ആര്‍ച്ച് ബിഷപ് പിയര്‍ ബറ്റീസ്റ്റ പിക്‌സ്ബല്ല സുരക്ഷാ കവചമായി സ്വീകരിച്ചിരിçന്നത്.
“ഹോളിലാന്റ് എന്ന ഭൂമിക അനേകം പ്രയാസങ്ങളുടെയും നാടുകൂടെയാണ്. ഇതു തരണം ചെയ്യാന്‍ അധികാരമൊ സമ്പത്തോ നമുക്കില്ല. ഉള്ളത് ദൈവ കൃപയാണ്, അതു കൊണ്ടാണ് “നിനക്ക് എന്റെ കൃപ എല്ലറ്റിനും മതിയാകും’ എന്ന മഹത്വാക്യം സ്വീകരിച്ചിരിçന്നത്’ എന്ന് ആര്‍ച്ച് ബിഷപ് നേരത്തെ പത്ര പ്രതിനിധികളുടെ ചോദ്യത്തിë മറുപടിയായി പറഞ്ഞിêì.
ആര്‍ച്ച് ബിഷപ് പിയര്‍ ബറ്റീസ്റ്റ പിക്‌സ്ബല്ല 26 വര്‍ഷമായി ജെêസലെമില്‍ വസിçì. “മറ്റുള്ളവരെ കാéവാëം സ്വാഗതം ചെയ്യുവാëം, യോജിപ്പിന്റെ പാതകളും പാലങ്ങളും പണിയുവാëം, വിഭജനത്തിന്റെ മതിലുകള്‍ തീര്‍ക്കാതിരിçവാëം, ദൈവവുമായും മëഷ്യêമായും, ബിഷപ്പുമാരുമായും വൈദികêമായും, വൈദികêമായും æടുംബജീവിതക്കാêമായും, വിവിധ സഭകളുമായും, യഹൂദരുമായും മുസ്ലിമുകളുമായും, പാവങ്ങളുമായും, കêണയും പ്രത്യാശ യും തേടുന്നവêമായും പè വയ്ക്കലിന്റെ പാത തുടര്‍ì കൊണ്ടും മാത്രമാണ് ജെêസലേം സഭയുടെ (ചര്‍ച്ച് ഓഫ് ജെറുസലെം അഥവാ വിശുദ്ധ നാടുകളുടെ സഭയ്ക്ക്) സാമൂഹികവും സാര്‍വര്‍ത്രികവുമായ ദൈവവിളിക്ക് ഉത്തരം നല്‍കാനാകൂ. യുവാക്കളിലാണ് നമ്മുടെ പ്രതീക്ഷ. നമുക്ക് സ്വാന്തനത്തിന്റെ കൊച്ചു കൊച്ചു മêപ്പച്ചകളാകാനാæം. ക്രിസ്തുവിന്റെ അëയായികള്‍ ചിന്തകളെ ക്രമീകരിക്കേണ്ടത് ആവശ്യങ്ങളുടെയോ ഭയങ്ങളുടെയോ അടിസ്ഥാനത്തിലല്ല, പ്രത|ത വിശ്വാസാëഭവങ്ങളുടെ കêത്തിലാണ്. അതാകട്ടേ നമ്മുടെ എല്ലാ വിധ സഹോദരങ്ങളുമായുള്ള സൗഹൃദത്തെ പ്രകാശമാനമാക്കുന്നതുമായിയിരിക്കണം, യാഥാര്‍ഥ്യബോധമുള്‍ക്കൊണ്ടുകൊണ്ടും അതേ സമയയം ശാന്തത കൈവെടിയാതെയും ആയിരിക്കണം” . ആര്‍ച്ച് ബിഷപ് പിയര്‍ ബറ്റീസ്റ്റ പിക്‌സ്ബല്ല വ്യക്തമാക്കി. ഇറ്റലിയിലെ കൊളോന്യാല്‍സേരിയോ എന്ന ഗ്രാമത്തിലാണ് ് പിയര്‍ ബറ്റീസ്റ്റ ജനിച്ചത്.
ഫ്രാന്‍സിസ്കന്‍ വൈദികനായിരുന്നു.
