09:04 am 6/12//2016
– എബി മക്കപ്പുഴ
ഡാളസ്: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഡാളസ് കോര്‍ഡിനേറ്ററായി എന്‍.വി എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടതായി സെക്രട്ടറി ജോണ് മാത്യു ചെറുകര (ന്യൂയോര്‍ക്ക് ) അറിയിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിലൂടെ അത്ഭുതകരമായ നേട്ടങ്ങള്‍ കൊയ്‌തെടുത്ത ഡാളസിലെ ഏക മലയാളിയാണ് തങ്കച്ചന്‍ എന്ന് വിളിക്കുന്ന എന്‍.വി എബ്രഹാം.ഭാര്യ ലാലി എബ്രഹാം പാര്‍ക്ക്‌ലാന്‍ഡ് ഹോസ്പിറ്റലെ നേഴ്‌സ് ആണ്. മക്കള്‍ ആഷ് വിന്‍, ഏഞ്ജല എന്നിവര്‍.ആത്മീയ രംഗത്തു ഒരു മാതൃക കുടുംബമായി ഡാലസിലുള്ള സണ്ണിവലെ സിറ്റിയില്‍ താസിച്ചു വരുന്നു.
ഡാളസ് സെന്റ് പോള്‌സ്് മാര്‍ത്തോമാ ഇടവാംഗവും, ഡാളസ് സൗഹൃദ വേദിയുടെ ആക്റ്റീവ് മെമ്പര്‍ കൂടിയാണ്. അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വസ്തയോട് കൂടെ നില്ക്കുമെന്നു എന്‍.വി എബ്രഹാം പറഞ്ഞു.