അമേരിക്കയില്‍ മുങ്ങിമരിച്ച യുവാവിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

07:12 am 4/6/2017

ന്യൂയോര്‍ക്ക്: ഇന്‍ഫോസിസിലെ ഉദ്യോഗസ്ഥനും മകനും അമേരിക്കയിലെ സ്വിംമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ നാഗരാജു സുരേപള്ളിയും (31) ഇയാളുടെ മൂന്ന് വയസുള്ള മകന്‍ ആനന്ദുമാണ് താമസസ്ഥലത്തെ സ്വിംമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്&്വംിഷ;ചയായിരുന്നു സംഭവം.

അയല്‍ക്കാരായ ദമ്പതിമാരാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പൂളില്‍ പൊങ്ങികിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൂളിനു ചുറ്റും സൈക്കിള്‍ ഓടിക്കുകയായിരുന്ന ആനന്ദ് വെള്ളത്തിലേക്ക് വീഴുന്നതു കണ്ട് രക്ഷിക്കാനായാണ് നാഗരാജുവും പൂളിലേക്ക് ചാടിയതെന്നും, നീന്തല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ ഇരുവരും മുങ്ങിതാഴുകയായിരുന്നുവെന്ന് മിഷിഗണ്‍ പൊലീസ് മേധാവി ഡേവിഡ് മാലോയ് പറഞ്ഞു.

ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വലിയൊരു തുക ആവശ്യമാണ്. ഇതിനായുള്ള തീവ്രശ്രമത്തിലാണ് ഇന്‍ഫോസിസിലെ സുഹൃത്തുക്കളും ജീവനക്കാരുമിപ്പോള്‍. ഇതിനായി ജനങ്ങള്‍ക്കിടയില്‍ പിരിവ് നടത്തുകയാണിവര്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയാണ് നാഗരാജു.