അമേരിക്കയിൽ അൽഖ്വയ്​ദ വിഭാഗങ്ങളുടെ ഭീകരാക്രമണമുണ്ടാകുമെന്ന്​ അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്​.

07:31 am 5/11/2016

images (1)

വാഷിങ്​ടൺ: പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ മുമ്പ് ​അമേരിക്കയിൽ അൽഖ്വയ്​ദ വിഭാഗങ്ങളുടെ ഭീകരാക്രമണമുണ്ടാകുമെന്ന്​ അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്​. ന്യൂയോർക്​ സിറ്റി പൊലീസ്​ അധികൃതരും പോർട്ട്​ അതോറിറ്റിയും ഇതും സംബന്ധിച്ച മുന്നറിയിപ്പ്​ പ്രദേശിക ഭരണ കേന്ദ്രങ്ങൾക്ക്​ നൽകിയിട്ടുണ്ട്​. ​

അതേസമയം യു.എസ്​ ഒൗദ്യോഗിക വൃത്തങ്ങളിൽ ചിലർ ഇത്​ തള്ളിക്കളഞ്ഞിട്ടുണ്ട്​. ആക്രമണ ഭീഷണി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്​ഇവർ പറയുന്നത്​. പോർട്ട്​ ​അതോറിറ്റി ന്യുയോർക്​ പരിസരത്തെ വിമാനത്താവളങ്ങൾ, ടണലുകൾ, പാലം എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. ​െഎ.എസ്​ മോഡൽ ആക്രമണങ്ങളുടെ സാധ്യതയും യു.എസ്​ അധികൃതർ തള്ളിക്കളയുന്നില്ല.

ഭീകരവിരുദ്ധ സേനയും ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് എഫ്.ബി.ഐ അറിയിച്ചു.

പ്രസിഡൻറ്​ തെരഞ്ഞെടുപ്പി​െൻറ പ്രചാരണം അവസാന ഘട്ടത്തോട്​ എത്തി നിൽക്കു​േമ്പാൾ ഡെമോക്രാറ്റിക്​ സ്​ഥാനാർഥിയായ ഹിലരി ക്ലിൻറണും റിപ്പബ്ലിക്കൻ സ്​ഥാനാർഥിയായ ഡൊണാൾഡ്​ ട്രംപും തമ്മിൽ കടുത്ത മത്സരമാണ്​ നടക്കുന്നത്​.

അഭിപ്രായ സർവേകളിൽ ട്രംപ്​ പിന്നിലായിരുന്നെങ്കിലും ഇ–മെയിൽ കേസിൽ ഹിലരിക്കെതിരെ എഫ്.​ബി.​െഎ അന്വേഷണം പ്രഖ്യാപിച്ചതോടെ ഹിലരിക്കുണ്ടായിരുന്ന മുൻതൂക്കം പിന്നോക്കം പോവുകയായിരുന്നു.