11:28 am 17/5/2017
വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്കോൻസിനിലാണ് കൊടുങ്കാറ്റ് ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും, 25 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുങ്കാറ്റിൽപ്പെട്ട് നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനവുണ്ടായേക്കുമെന്നാണ് വിവരം. ടെക്സസ്, നെബ്രസ്ക, ഒക്‌ലഹോമ, കൻസാസ് എന്നിവിടങ്ങളിലും ചുഴലുക്കാറ്റ് വീശിയെന്നാണ് റിപ്പോർട്ട്.