വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ 2017ൽ ഭ്രാന്തിപ്പശുരോഗം പിടിപെട്ട് മരിക്കെട്ടയെന്ന് ട്രംപിന്റെ സഹപ്രവർത്തകൻ. അമേരിക്കയിലെ ഒരു വാരാന്ത്യ മാസികയിലാണ് ന്യുയോർക് ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും ട്രംപിന്റെ രാഷ്ട്രീയകാര്യ സഹപ്രവർത്തകനുമായിരുന്ന കാൾ പലാഡിനോ വിവാദ പ്രസ്താവന നടത്തിയത്.
ഒബാമയുടെ ഭര്യ മിഷേൽ സിംബാവെയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഗറില്ലകളോടൊപ്പം ഗുഹകളിൽ താമസിക്കെട്ടയെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങളിൽ ഇതിനെതിരെ വിമർശനമുയരുകയും പലാഡിനൊ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ ഉടൻ രാജിവെക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഡെമോക്രാറ്റിക് പാർട്ടി അംഗമായ ആൻഡ്രു എം. ക്യൂമോയും പലാഡിനോക്കെതിരെ രംഗത്തെത്തി. അദ്ദേഹം വംശീയവും ഉത്തരവാദിത്തമില്ലാത്തതും വ്യത്തികെട്ടതുമായ പരാമർശമാണ് നടത്തിയത്. മാന്യൻമാരായ ആളുകളെ ഇൗ രീതിയിൽ മോശമാക്കുന്നതിെൻറ നീണ്ട ചരിത്രം അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

