അയാള്‍ ശശി’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

08:44 am 9/5/2017

ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന സമൂഹത്തെ വിമര്‍ശിച്ചും പരിഹസിച്ചും എല്ലാവരിലൂടെയുമാണ് ‘അയാള്‍ ശശി’ സഞ്ചരിക്കുന്നത്. ശ്രീനിവാസന്‍റെ അസാധാരണമായ പ്രകടനമാണ് ചിത്രത്തിന്‍റെ സവിശേഷത. 12 കിലോയോളം ഭാരം കുറച്ചും പ്രതിഫലം വാങ്ങാതെയുമായിരുന്നു ശ്രീനിവാസന്‍റെ അഭിനയം.

പിക്സ് ആന്‍ഡ് ടെയിലിന്‍റെ ബാനറില്‍ ഛായാഗ്രാഹകന്‍ പി. സുകുമാര്‍, സുധീഷ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. പപ്പുവാണ് കാമറ. രാജേഷ് ശര്‍മ, അനില്‍ നെടുമങ്ങാട്, കൊച്ചുപ്രേമന്‍, ദിവ്യ ഗോപിനാഥ്, മറിമായം ശ്രീകുമാർ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. മേയ്യിൽ സിനിമ തിയറ്ററുകളിലെത്തും.