അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വേണ്ട നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ്

07:03 am 27/3/2017
images (1)

അഹമ്മദാബാദ്: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വേണ്ട നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ഹൈദരാബാദിൽ നടന്ന ഹിന്ദു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

വിവിധ വിഭാഗങ്ങൾക്കിടയിൽ ജനസംഖ്യാ വർധന തടയുന്ന നിയമം പാസാക്കണം. മുസ്ലീം വിദ്യാർഥികൾക്കു ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ഹിന്ദു വിദ്യാർഥികൾക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.