12:14 pm 18/11/2016
പത്തനംതിട്ട: അയ്യപ്പഭക്തൻമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഭക്തർ സഞ്ചരിച്ച സാൻട്രോ കാർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാലുപേരെ കോട്ടയം മെഡിക്കൽ കോളേജിലും ഒരാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അയ്യപ്പദർശനം കഴിഞ്ഞ് മടങ്ങും വഴി നിലയ്ക്കലിൽ വെച്ചാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
WRITE YOUR COMMENTS