07:40 pm 29/1/2017
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷെൻറ നിർദ്ദേശം. ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ഗോവൻ തെരഞ്ഞെടുപ്പ് കമീഷണർക്കാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ജനുവരി 31നകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും തെരഞ്ഞെടുപ്പ് കമീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ജനുവരി എട്ടിന് ഗോവയിൽ കെജ്രിവാൾ നടത്തിയ പ്രസ്താവനയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നതാണെന്ന് കമീഷൻ കണ്ടെത്തിയത്.
ഗോവയിൽ നടന്ന പരിപാടിയിൽ ബി.ജെ.പി തരുന്ന പണം നിങ്ങൾ വാങ്ങിക്കോളു എന്നാൽ വോട്ട് ആം ആദ്മിക്ക് നൽകണമെന്നാണ് കെജ്രിവാൾ ജനങ്ങളോട് ആവശ്യപ്പെട്ടത്. കെജ്രിവാളിെൻറ ഇൗ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവനക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു