ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി മുൻ ആം ആദ്മി നേതാവ്കപിൽ മിശ്ര. അരവിന്ദ് കെജ്രിവാൾ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇതാണ് മോദിയുടെ നോട്ട് നിരോധനത്തെ അദ്ദേഹം എതിർക്കാൻ കാരണമെന്നും കപിൽ മിശ്ര പറഞ്ഞു.
നോട്ട് നിരോധനത്തിനെതിരെ കെജ്രിവാൾ രാജ്യവ്യാപകമായി പ്രചരണം നടത്തിയത്. ആം ആദ്മി നേതാക്കളുടെ കൈയിൽ കള്ളപണമുള്ളത് കൊണ്ടാണ് നോട്ട് നിരോധനത്തിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. കടലാസ് കമ്പനികളിൽ നിന്നുൾപ്പടെ ആം ആദ്മി സംഭാവന വാങ്ങിയിട്ടുണ്ടെന്നും ഇതെന്തിനാണെന്നും മിശ്ര ചോദിച്ചു.
നേരത്തെ കെജ്രിവാൾ മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ആം ആദ്മി നേതൃത്വത്തിനെതിരെയും കെജ്രിവാളിനെതിരെയും അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു.