അരുണാചലിൽ തീവ്രവാദി ആക്രമണം; സൈനികൻ കൊല്ലപ്പെട്ടു

11.52 PM 03/12/2016
Assam_Rifles_031216
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ ആസാം റൗഫിൾസ് ജവാൻ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച അരുണാചലിലെ ലോംഗ്ദിംഗ് ജില്ലയിൽ വാക്കയ്ക്കു സമീപമായിരുന്നു സംഭവം. സൈനികരുടെ വാഹനവ്യൂത്തെ തീവ്രവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഉൾഫാ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.