അറസ്റ്റിലായ ഹിമവൽഭദ്രാനന്ദ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചു.

05:44 pm 11/4/1017

തിരുവന്തപുരം: താനൊരു കുറ്റവാളിയല്ലെന്നും ഡി.ജി.പിയെ കാണുന്നതിന് വേണ്ടിയാണ് പൊലീസ് ആസ്ഥാനത്തെത്തിയതെന്നും ഹിമവൽ ഭദ്രാനന്ദ. ഡി.ജി.പി ഒാഫീസിനു മുന്നിൽ ജിഷ്ണുവിെൻറ കുടുംബം നടത്തിയ സമരത്തിനിടെ അറസ്റ്റിലായ ഹിമവൽഭദ്രാനന്ദ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പൊലീസ് കുറ്റവാളികളോടെന്ന പോലെയാണ് പെരുമാറിയത്. കൊച്ചിയിലെ മയക്കുമരുന്നു മാഫിയയെകുറിച്ച് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തീവ്രവാദ വിരുദ്ധപ്രവർത്തനങ്ങളിൽ പെങ്കടുത്തതിെൻറ പേരിൽ തനിക്ക് വധഭീഷണിയുണ്ടായിരുന്നു. സംഭവത്തിൽ റൂറൽ എസ്.പി പൊലീസ് സംരക്ഷണവും ഏർപ്പെടുത്തി. എന്നാൽ തനിക്കെതിരെ ഭീഷണിയില്ലെന്ന പൊലീസ് റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഡി.ജി.പി തന്നെ നേരിട്ട് വിളിക്കുകയും ചെയ്തു. എന്നാൽ ഡി.ജി.പി അനുവദിച്ച സമയത്ത് താൻ മതസ്പർദ്ദ കേസിൽ ജയിലിലായതിനാൽ ഡി.ജി.പിയെ കാണാൻ സാധിച്ചില്ല. അന്ന് കാണാൻ കഴിയാതിരുന്നതിനാലാണ് സമരം നടന്നദിവസം അവിടെ എത്തിയത്. സമരത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. താൻ തുറന്നു സംസാരിക്കുന്നതിെൻറ പേരിലാണ് വ്യാജകേസുകൾ ചുമത്തി തന്നെ ജയിലിലടക്കുന്നതെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപളയിൻറ് അതോറിറ്റിക്കും പരാതി നൽകും. നിയമം നിയമത്തിെൻറ വഴിക്കുപോെട്ടയെന്നും അദ്ദേഹം പറഞ്ഞു