07:12 pm 3/5/2017
– സാജു വട്ടക്കുന്നത്ത്
അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയും, പോഷക സംഘടനയായ വിമന്‍സ് ഫോറവും ചേര്‍ന്നു ഏപ്രില്‍ 29-നു ശനിയാഴ്ച അറ്റ്‌ലാന്റയില്‍ മക്കളോടും കൊച്ചുമക്കളോടും കൂടി നിവസിക്കുന്ന മാതാപിതാക്കളെ ആദരിക്കുകയുണ്ടായി.
വിമന്‍സ് ഫോറം പ്രസിഡന്റ് ബീന വാഴക്കാലായിലും, അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയ്ക്കലും നേതൃത്വം നല്‍കിയ ചടങ്ങില്‍ നിരവധി മാതാപിതാക്കള്‍ സംബന്ധിക്കുകയുണ്ടായി. സന്തോഷപ്രദമായ നിരവധി മുഹൂര്‍ത്തങ്ങള്‍ പലരും പങ്കുവെയ്ക്കുകയുണ്ടായി. അനവധി ഗെയിംസ്, ഭക്ഷണം എന്നിവ ഭാരവാഹികള്‍ തയാറാക്കിയിരുന്നു. ഇടവക വികാരി ഫാ. ജമി പുതുശ്ശേരിയിലിന്റെ സാന്നിധ്യം ഏവരിലും ആഹ്ലാദമുണര്‍ത്തി. മാത്യു പുല്ലാഴി, ഷീല ചക്കാലപടവില്‍, ജോബി വാഴക്കാല, ഷാജന്‍ പൂവത്തുംമൂട്ടില്‍, ഷാജു തെക്കേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ മാതാപിക്കളുടെ അനുഗ്രഹത്തോടുകൂടി അസോസിയേഷന്റേയും, വിമന്‍സ് ഫോറത്തിന്റേയും 2017- 18 കാലയളവിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമായി. മദേഴ്‌സ് ഡേയ്ക്ക് എല്ലാവരും ഒത്തുചേരാം എന്ന ഉറപ്പോടെ വൈകുന്നേരം 6 മണിക്ക് നടന്ന ദിവ്യബലിയില്‍ എല്ലാവരും പങ്കെടുത്തു.