അറ്റ്‌ലാന്റാ ക്‌നാനായ അസോസിയേഷന് പുതിയ സാരഥികള്‍

10:39 am 3/1/2017
Newsimg1_84083065
അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ (KCAG) യുടെ പുതിയ നേതൃത്വം നിലവില്‍ വന്നു. നവംബര്‍ 19-നു നടന്ന പൊതുയോഗത്തില്‍ വച്ചു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അധികാരമേറ്റു.

പ്രസിഡന്റായി ജസ്റ്റിന്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റായി തോമസ് മുണ്ടത്താനം, സെക്രട്ടറിയായി മാത്യു പുല്ലഴിയില്‍, ജോയിന്റ് സെക്രട്ടറിയായി ജെസി ബന്നി പുതിയകുന്നേല്‍, ട്രഷററായി സാജു വട്ടക്കുന്നത്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ കൗണ്‍സിലിലേക്ക് ഷാജുമോന്‍ തെക്കേല്‍, സൈമണ്‍ ഇല്ലിക്കാട്ടില്‍, ജോബി വാഴക്കാലായില്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായി ലൂക്കോസ് ചക്കാലപ്പടവില്‍, ഡെന്നി എറണക്കല്‍ തുടങ്ങിയവരും ഓഡിറ്ററായി ഷാജന്‍ പൂവത്തുംമൂട്ടിലും തെരഞ്ഞെടുക്കപ്പെട്ടു.

വരുന്ന രണ്ട് വര്‍ഷങ്ങളിലേക്ക് സമുദായത്തിന്റെ നല്ല ഭാവിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍ പ്രസ്താവിച്ചു.