അറ്റ്‌ലാന്റ മലയാളി എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

10:50 am 13/12/2016
Newsimg1_2363684
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ഒമ്പതു ക്രിസ്ത്യന്‍ പള്ളികള്‍ അംഗങ്ങളായുള്ള എക്യൂമെനിക്കല്‍ മലയാളി ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി റവ. എം.ടി. സാമുവേലിനേയും, സെക്രട്ടറിയായി ബിജു തുരുത്തുമാലിയേയും, ജോയിന്റ് സെക്രട്ടറിയായി മനോജ് കെ. ജോസിനേയും, ട്രഷററായ സജി സ്കറിയയേയും അറ്റ്‌ലാന്റ ഹോളിഫാമിലി ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ കൂടിയ മീറ്റിംഗില്‍ തെരഞ്ഞെടുത്തു.

അറ്റ്‌ലാന്റ മലയാളി എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 30-ന് വൈകിട്ട് 6.30-നു സ്‌നെല്‍വില്ലിലുള്ള ഷൈലോ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്നതാണ്. 6.30-ന് ആരംഭിക്കുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് പ്രാര്‍ത്ഥനാ ശുശ്രൂഷ, അംഗങ്ങളായുള്ള പള്ളികളുടെ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.