അലിഗര്‍ അലുംമ്‌നി വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10ന് ഹൂസ്റ്റണില്‍

10:56 am 7/12/2016
– പി. പി. ചെറിയാന്‍

unnamed

ഹൂസ്റ്റണ്‍: അലിഗര്‍ മുസ്‌ലിം സര്‍വ്വ കലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അലിഗര്‍ അലുംമ്‌നി അസോസിയേഷന്‍ ഓഫ് ടെക്‌സസ് വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10ന് ഹൂസ്റ്റണില്‍ നടക്കുന്നു.

ഹൂസ്റ്റണ്‍ സൗത്ത് വെസ്റ്റ് ഫ്രീവേ കംഫര്‍ട്ട് ഇന്നില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് പ്രസിഡന്റ് ഇര്‍ഫാന്‍ ജാഫ്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. തുടര്‍ന്ന് 2017- 2018 വര്‍ഷത്തേക്കുളള എക്‌സിക്യൂട്ടീവ് ബോര്‍ഡ്

അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും.

ടെക്‌സസിലുളള എല്ലാ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളും യോഗത്തില്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി ആന്റലിബ് അലവി അഭ്യര്‍ത്ഥിച്ചു.