അല്‍മാസ്സ് കുവൈറ്റ് കുട്ടികള്‍ക്കായി ബാലദീപ്തി സംഘടിപ്പിച്ചു

08:08 am 4/3/2017

Newsimg1_10033556
കുവൈറ്റ്: അലുംമ്‌നി അസ്സോസിയേഷന്‍ ഓഫ് സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍ കുവൈറ്റ് ചാപ്റ്റര്‍ (അല്‍മാസ്സ് കുവൈറ്റ്) കുട്ടികള്‍ക്കായി ബാലദീപ്തി 2017 സംഘടിപ്പിച്ചു. ഫെബ്രുവരി 24 ന് അബ്ബാസിയാ പോപ്പിന്‍സ് ഹാളില്‍ വച്ച് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാല പ്രതിഭ കുമാരി റീവാ മരിയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ശ്രീ. ജിജോ തോമസ് സ്വാഗതം അര്‍പ്പിക്കുകയും, 2017 ചെയര്‍മാന്‍ ശ്രീ. റെനി അബ്രാഹം അദ്ധ്യക്ഷ പ്രസംഗം നടത്തുകയും, ശ്രീ. അനില്‍ , ശ്രീ.ഷൈജു, ശ്രീ. സിബി ജോണ്‍, മാസ്റ്റര്‍ നിഥിന്‍ ജോര്‍ജ് എന്നിവര്‍ ആശംസ അര്‍പ്പിക്കുകയും ചെയ്തു. ബാലദീപ്തി പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. അരുണ്‍കുമാര്‍ മാടപ്പള്ളില്‍ ന്റ നേത്യത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ ആര്‍ട്ട് മത്സരങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ലീഡ് യുവേഴ്‌സ് സെല്‍ഫ് എന്ന സബ്ജക്റ്റിനെ അടിസ്ഥാനമാക്കി യുവ ഇന്ത്യയുടെ ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ. രൂപേഷ് ആര്‍ നയിച്ച വര്‍ക്ക്‌ഷോപ്പ് കുട്ടികള്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള അറിവുകളായിമാറി. കുട്ടികള്‍ തന്നെ നയിച്ച ക്വിസ്സ് മത്സരം ഏവര്‍ക്കും വിജ്ഞാനപ്രദമായി മാറി.