10:51 am 4/1/2016
– ജോര്‍ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ പ്രത്യേകം സമയം അനുവദിച്ചതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്തവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കയ്യിലുള്ള നോട്ടുകളെക്കുറിച്ച് അവരെ അറിയിച്ച് സത്യവാങ്മൂലം ഒപ്പുവയ്ക്കണം. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കാണ് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കുക. വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന പരമാവധി തുക 25,000 രൂപയാണ്.
സത്യവാങ്മൂലം സമര്‍പ്പിച്ച് അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ തിരഞ്ഞെടുത്ത റിസര്‍വ്വ് ബാങ്ക് ഓഫീസുകളില്‍ അവസരമൊരുക്കുന്നു എന്നാണ് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയത്. അസാധു നോട്ടുകള്‍ നിക്ഷേപിയ്ക്കാന്‍ ചെല്ലുമ്പോള്‍ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള സത്യവാങ്മൂലവും ഫോറവും റിസര്‍വ്വ് ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കണം. കസ്റ്റംസ് യാത്രക്കാരന്റെ കയ്യിലുള്ള നോട്ടുകളുടെ എണ്ണം സൂചിപ്പിച്ച് സീല്‍ വെച്ചുള്ള ഫോമാണ് റിസര്‍വ്വ് ബാങ്ക് ശാഖയില്‍ നല്‍കേണ്ടത്. അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ ചെല്ലുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ 50,000 രൂപയോ മാറ്റിയെടുത്ത തുകയുടെ അഞ്ചിരട്ടിയോ പിഴയായി നല്‍കണം.
പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കുന്ന റിസര്‍വ്വ് ബാങ്ക് ശാഖകള്‍ താഴെ കൊടുത്തിരിക്കുന്ന കൊച്ചി ഓഫീസില്‍ നിന്നും അറിയാം.
Reserve Bank of India
4.7 (11) · Federal Reserve Bank
Banerji Rd · +91 484 240 0985
Comments
