അസ്ലം വധം: രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചന

11:32 am 23/08/2016
download (2)
നാദാപുരം: യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലം വധക്കേസില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്ന രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായതായി സൂചന. കൊലപാതകികള്‍ക്ക് ഇന്നോവ കാര്‍ എത്തിച്ചുനല്‍കിയ യുവാവിനെയും പ്രതികള്‍ക്കൊപ്പം മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത യുവാവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചത്. അന്വേഷണസംഘം നല്‍കുന്ന സൂചനയനുസരിച്ച് പിടിയിലായ ഒരാള്‍ വളയം നിരവുമ്മല്‍ സ്വദേശിയും മറ്റൊരാള്‍ അഭയഗിരി സ്വദേശിയുമാണ്. മലയോരത്തുനിന്ന് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഇവര്‍ പൊലീസിന്‍െറ വലയിലായത്.

കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കുശേഷം പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തിയേക്കും. കൊലയാളികളിലേക്ക് വിരല്‍ചൂണ്ടുന്ന പ്രധാന കണ്ണി പൊലീസിന്‍െറ വലയിലായതോടെ മറ്റുള്ളവരെ ഉടന്‍ കണ്ടത്തൊന്‍ കഴിയുമെന്നാണ് കരുതുന്നത്. നേരത്തേ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചിട്ടുണ്ട്.മുന്‍കാലങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ട നിരവധി സി.പി.എം പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത നിരവ് സ്വദേശിയില്‍നിന്ന് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതിന്‍െറ അടിസ്ഥാനത്തില്‍ മലയോരത്ത് പ്രത്യേക അന്വേഷണസംഘം വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ട്. യഥാര്‍ഥ പ്രതികളെ കണ്ടെത്തേണ്ടതിനാലാണ് അന്വേഷണം നീണ്ടുപോകുന്നതെന്നും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഒന്നുംതന്നെ പൊലീസിനുമേല്‍ ഇല്ളെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്തത്തെിയ എ.ഡി.ജി.പി സുധേഷ് കുമാര്‍ പറഞ്ഞു. ഐ.ജി ദിനചന്ദ്ര കശ്യപ്, റൂറല്‍ എസ്.പി വിജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.