അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നാ​ഷ​ണ​ൽ ടെ​ലി​വി​ഷ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണം.

09:08 pm 17/5/2017

ജ​ലാ​ലാ​ബാ​ദ്: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നാ​ഷ​ണ​ൽ ടെ​ലി​വി​ഷ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജ​ലാ​ബാ​ദ് ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ടെ​ലി​വി​ഷ​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ ഭീ​ക​ര​ർ ബോം​ബ് ഗേ​റ്റി​ൽ സ്ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം തു​രു​തു​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നാ​ലു സി​വി​ലി​യ​ൻ​മാ​രും ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്നു. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ഏ​റ്റു​മു​ട്ട​ലി​നി​ടെ 17 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഏറ്റുമുട്ടൽ നടക്കുന്ന സമയം മാധ്യമപ്രവർത്തകർ ടി​വി സ്റ്റേഷനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും ഐ​എ​സ് ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്നു.