08:09 am 9/5/2017
സാൻ ഫ്രാൻസിസ്കോ: യുഎസിലെ അലാസ്കയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അലാസ്കയിലെ അഡക് ദ്വീപിലാണ് ഭൂകന്പത്തിന്റെ പ്രഭവ കേന്ദ്രം.
കഴിഞ്ഞ 48 മണിക്കൂറിനിടെ അലാസ്കയിൽ നാലു തവണ ചെറുചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.