അ​ർ​ധ​സൈ​നി​ക​രു​ടെ വെ​ടി​വ​യ്പി​ൽ യു​വാ​വ് മ​രി​ച്ചു.

10:23 PM 15/4/2017

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ അ​ർ​ധ​സൈ​നി​ക​രു​ടെ വെ​ടി​വ​യ്പി​ൽ യു​വാ​വ് മ​രി​ച്ചു. ശ്രീ​ന​ഗ​റി​ലെ ബാ​ട്മാ​ലു​വി​ലാ​യി​രു​ന്നു സം​ഭ​വം. ബാ​രാ​മു​ള്ള ചാ​ന്ദൂ​സ സ്വ​ദേ​ശി സ​ജാ​ദ് അ​ഹ​മ്മ​ദ് (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബാ​ട്മാ​ലു​വി​ലെ രെ​ഖ ചൗ​ക്കി​ൽ ബി​എ​സ്എ​ഫ് വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റു​ന​ട​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തി​നു നേ​ർ​ക്ക് സൈ​ന്യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പു​ൽ​വാ​മ​യി​ൽ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി​യ 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.