03:00 pm 12/3/2027
വിജയ് ശ്രീജിയുടെ പുതിയ ചിത്രത്തിൽ നായകനായി അമലാ പോളിന്റെ സഹോദരൻ അഭിജിത്ത് പോൾ. ഷിംലയെ അടിസ്ഥാനമാക്കിയാണു പുതിയ ചിത്രം തുടങ്ങാനിരിക്കുന്നത്. മസ്തിഷകവുമായി ചുറ്റിപ്പറ്റി നിൽക്കുന്ന ആശയമുള്ള ഹൊറർ കഥയാണു ചിത്രത്തിന്റെ ഉള്ളടക്കം. ഇടവേളയും പാട്ടുകളും ഇല്ലാത്ത ചിത്രം ത്രീ ഡിയിലാണ് ഒരുങ്ങുന്നത്.
മലയാളത്തിലും, ഹിന്ദിയിലും, തമിഴിലും ചിത്രമെടുക്കാൻ ആലോചിക്കുന്നുണ്ടെന്നാണു ഡയറക്ടർ പറഞ്ഞത്. 20 മിനിറ്റ് ദൈർഘ്യമുള്ള നിർണായക റോൾ അഭിനയിക്കാൻ പ്രമുഖയായ നായികയുമായി അണിയറ പ്രവർത്തകർ സംസാരിച്ചിട്ടുണ്ടെന്നാണു സൂചന. അഭിജിത്ത് നേരത്തെ ദേവി എന്ന ചിത്രത്തിൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്.

