ആരാകും ആമിയെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് മലയാളം സിനിമാ പ്രേക്ഷകര്‍.

04:14 pm 4/2/2017

download
മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന സിനിമയാണ് ആമി. മാധവിക്കുട്ടിയായി വിദ്യാ ബാലനായിരുന്നു അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യാ ബാലന്‍ പിന്‍മാറിയതോടെ ആരാകും ആമിയെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് മലയാളം സിനിമാ പ്രേക്ഷകര്‍. അതിനിടിയിലാണ് തബു ആമിയാകും എന്ന് വാര്‍ത്തകള്‍ വന്നത്. അത് കമല്‍ നിഷേധിക്കുകയും ചെയ്‍തിരുന്നു. ഏറ്റവും ഒടുവില്‍ വാര്‍ത്തകള്‍ വന്നത് പാര്‍വതി മാധവിക്കുട്ടിയെ അവതരിപ്പിക്കും എന്നാണ്. എന്നാല്‍ ഇപ്പോഴും മാധവിക്കുട്ടിയോട് സാമ്യമുള്ള ആളെ തേടി നടക്കുകയാണ് താനെന്നാണ് കമല്‍ പറയുന്നത്.
‘ഞാനിപ്പോഴും മാധവിക്കുട്ടിയോട് സാമ്യമുള്ള ആളെ തേടി നടക്കുകയാണ്. പെട്ടന്ന് സിനിമ പൂർത്തിയാക്കാണമെന്ന് ആഗ്രഹമില്ല. ചേരുന്ന കഥാപാത്രം ലഭിക്കുന്നതുവരെ ഞാൻ ക്ഷമയോടെ കാത്തിരിക്കും. ചിലപ്പോൾ അതൊരു പുതിയ കുട്ടി ആയെന്നും വരാം.ആളുകള്‍ എനിക്ക് കുറച്ചുപേരെ നിർദ്ദേശിച്ച തരുന്നുണ്ട്. അവരെയും ഞാൻ നോക്കുന്നുണ്ട്. പാർവതി അതിൽ ഒരാളാണ്. എന്നാൽ ആരെയും തീരുമാനിച്ചിട്ടില്ല. പ്രേക്ഷകരും ഇതിൽ താൽപര്യം കാണിക്കുന്നു എന്നതിൽ സന്തോഷം- കമൽ പറഞ്ഞു.