ആരാധകന് നേരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി വിദ്യാബാലൻ.

06:05 PM 15/3/2017

download (10)
കൊൽകത്ത: അനുവാദമില്ലാതെ തോളില്‍ കൈയ്യിട്ട് ഫോട്ടെയെടുക്കാൻ ശ്രമിച്ച ആരാധകന് നേരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി വിദ്യാബാലൻ. താരങ്ങളുടെ സ്വാകാര്യത ആരാധകര്‍ മാനിക്കണമെന്നും നടിമാർ പൊതു സ്വത്തല്ലെന്നും അവർ പ്രതികരിച്ചു.

വിദ്യാബാലന്‍റെ പുതിയ ചിത്രം ബീഗം ജാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിക്കൊപ്പം കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ആരാധകൻ ഫോട്ടോയെടുക്കാൻ ശ്രമിച്ചത്. എന്നാല്‍ ഇത് വിലക്കിയതോടെ ആയാള്‍ കൈ എടുത്തുമാറ്റി. വീണ്ടും വിദ്യയോട് ചേര്‍ന്നുനിന്ന് സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് ആരാധകന്‍റെ കൈ വീണ്ടും വിദ്യയുടെ തോളില്‍ സ്പര്‍ശിച്ചത്. ഇതോടെ താരത്തിന്റെ ക്ഷമ പരിധിവിട്ടു. തുടർന്ന് താനൊരു പബ്ലിക് ഫിഗര്‍ ആണെന്നു കരുതി പൊതുസ്വത്തല്ലെന്ന് വിദ്യ ആരാധകനോട് പറഞ്ഞു.

ഒരാളുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. സ്ത്രീയായാലും പുരുഷനായാലും അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ദേഷ്യം വരും. നടിമാര്‍ പൊതുസ്വത്തല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും ഇന്ത്യൻ എക്സ്പ്രസിനോട് വിദ്യ പ്രതികരിച്ചു.