ബി. ആര്‍. അംബേദ്കര്‍ സംവരണം ശാശ്വതമായി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ളെന്ന് ആര്‍.എസ്.എസ് പബ്ളിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ.

8:44 am 21/1/2017
images (3)

ജയ്പുര്‍: ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കര്‍ സംവരണം ശാശ്വതമായി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ളെന്ന് ആര്‍.എസ്.എസ് പബ്ളിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ. പിന്നാക്ക വിഭാഗമായ എസ്.സി-എസ്.ടിക്ക് സംവരണമേര്‍പ്പെടുത്തിയത് പ്രത്യേക സന്ദര്‍ഭത്തിലായിരുന്നു. അവരോട് ചരിത്രപരമായി ചെയ്ത അനീതിക്ക് ഭരണഘടനാപരമായ പ്രതിവിധിയാണ് സംവരണം. അത് തീര്‍ത്തും നമ്മുടെ ഉത്തരവാദിത്തമായിരുന്നു.

എന്നാല്‍, ശാശ്വതമായി ഈ സംവരണം വേണമെന്ന് അംബേദ്കര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇതിന് തീര്‍ച്ചയായും ഒരു നിശ്ചിത സമയപരിധി വേണം -വൈദ്യ പറഞ്ഞു. ജയ്പുരില്‍ നടന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.

സംവരണം ദീര്‍ഘകാലം തുടരുന്നതിനു പകരം വിദ്യാഭ്യാസത്തിനും മറ്റുള്ളവക്കും എല്ലാ ജനങ്ങള്‍ക്കും തുല്യപരിഗണനയെന്ന അവസ്ഥ വരേണ്ടതുണ്ട്. സംവരണം തുടരുന്നത് വിഭാഗീയത തുടരാന്‍ കാരണമാകുമെന്നും വൈദ്യ പറഞ്ഞു.