8:01 pm 21/3/2017
ഷിക്കാഗോ: ജന്മദിനം എങ്ങനെ ആഘോഷിക്കണമെന്ന് ആറ് വയസ്സുകാരി മാതാവിനോട് പറഞ്ഞപ്പോള്‍ ആദ്യം തമാശയാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ സംഗതി വളരെ ഗൗരവമാണെന്നറിഞ്ഞതോടെ മകളുടെ ഇഷ്ടം നിറവേറ്റുന്നതിനു മാതാവിനോടൊപ്പം കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു.
ഷിക്കാഗോ കിന്റര്‍ ഗാര്‍ഡന്‍ വിദ്യാര്‍ഥിനി ആര്‍മനി ക്രൂസാണ് ജന്മദിനം തന്റെ കൂട്ടുകാരികള്‍ക്കൊപ്പമല്ല സമീപത്തുള്ള ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കി കൊണ്ടാകണം എന്ന തീരുമാനിച്ചത്. ഈ തീരുമാനത്തിന് പ്രചോദനമായത് ഒരിക്കല്‍ തന്റെ അമ്മാവന്‍ ബാക്കിവന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭവനരഹിതര്‍ക്കു നല്‍കിയതാണ്.
ആര്‍മനി ജന്മദിനാഘോഷത്തിനായി ശേഖരിച്ചത്. ചിക്കന്‍, മത്സ്യം, പിസ, പൊട്ടറ്റോസ്, കുപ്പിവെള്ളം, പ്രോട്ടീന്‍ ബാര്‍സ് എന്നിവയായിരുന്നു. ജന്മദിനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഫെയ്‌സ് ബുക്കിലൂടെ തന്റെ താല്പര്യം ഇവള്‍ അറിയിച്ചിരുന്നു. 150 പേര്‍ക്കാണ് ജന്മദിനത്തില്‍ സുഭിക്ഷമായി ഭക്ഷണം നല്‍കിയത്. മാര്‍ച്ച് 8 നാണ് ഈ സംഭവം. അനേകായിരങ്ങളാണ് സോഷ്യല്‍ മീഡിയായിലൂടെ ഇത് ഷെയര്‍ ചെയ്തത്.
ആര്‍മിയുടെ തീരുമാനം ഒരു കീഴ് വഴക്കമാക്കുന്നതിനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ആറ് വയസ്സുകാരിയുടെ മാതൃക പിന്തുടരുവാന്‍ ശ്രമിച്ചാല്‍ ആയിരക്കണക്കിന് ഭവനരഹിതര്‍ക്ക് ആശ്വാസമേകുന്നതില്‍ തര്‍ക്കമില്ല.