09:45 am 25/10/2016

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട് , തകഴി മേഖലകളിൽ താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥിതി വിലയിരുത്താൻ ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരും. രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മന്ത്രി കെ രാജു അറിയിച്ചു.
ഭോപ്പാലിലെ ലാബിൽ നടന്ന പരിശോധനയിലാണ് ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശം പ്രത്യേക നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ അസുഖം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
SHARE ON ADD A COMMENT
