05:33 pm 5/2/2017

മധുര: മധുരയിലെ ആവണിയാപുരത്ത് നടത്തിയ ജെല്ലിക്കെട്ടിൽ 49 പേർക്ക് പരിക്ക്. 10 പേരുടെ പരിക്ക് ഗുരുതരമാണ്. വിരണ്ട കാള ആളുകൾക്കിടയിലേക്ക് ഒാടിക്കയറിയതാണ് അപകടത്തിനിടയാക്കിയത്. പലർക്കും തലക്കും പുറത്തുമാണ് പരിക്ക്.
ആഘോഷപൂർവം നടത്തിയ ജെല്ലിക്കെട്ടിൽ 1200 പേരാണ് പെങ്കടുത്തത്. 950 കാളകളെയാണ് ജെല്ലിക്കെട്ടിനായി ഉപയോഗിച്ചത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കാറും ട്രാക്ടറും അടക്കമുള്ള വൻ സമ്മാനങ്ങളാണ് വിജയിക്കൾക്ക് നൽകുന്നത്. ആയിരക്കണക്കിന് ആളുകൾ കാഴ്ചക്കാരായും ഉണ്ടായിരുന്നു.
നേരത്തെ തമിഴ്നാട് സർക്കാർ ജെല്ലികെട്ടിന് അനുകൂലമായി ഒാർഡിനൻസ് ഇറക്കിയിരുന്നു. കേന്ദ്രസർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജെല്ലിക്കെട്ടിന് കളമൊരുങ്ങിയത്. ജെല്ലിക്കെട്ടിന് അവസരമുണ്ടാക്കിയ കേന്ദ്രസർക്കാറിന് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം നന്ദിയറിയിച്ചു.
