ആർ.കെ നഗർ ശശികലയെ അംഗീകരിക്കില്ല.

07:55 am 1 1/2/2017
images (1)
ചെന്നൈ: ആര്‍.കെ നഗറിലെ ചെറുതെരുവുകളിലെ രണ്ട് പേര്‍ ഒരുമിച്ച് കൂടിയാല്‍ ചര്‍ച്ച സംസ്ഥാന രാഷ്ട്രീയമാണ്. കുടിലുകളും ചന്തകളും ടെലിവിഷനകളില്‍ മിന്നിമറയുന്ന ബ്രേക്കിങ് ന്യൂസുകളില്‍ കണ്ണ് ഉടക്കിനില്‍ക്കുന്നു.രാഷ്ട്രീയ പ്രതിസന്ധിയില്‍ വിജയം ആര്‍ക്കെന്ന് അറിയില്ളെങ്കിലും ജയലളിത അവരുടെ മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്നു.

മരിച്ചു രണ്ട് മാസം കഴിഞ്ഞിട്ടും ജയലളിതയെ ആരാധിക്കുന്ന മിക്കവാറും പേര്‍ നിയുക്ത മുഖ്യമന്ത്രി ശശികലയെ അംഗീകരിക്കുന്നില്ല. പൂക്കച്ചവടക്കാരിയായ രാജേശ്വരിയുടെ അഭിപ്രായത്തില്‍ ഞങ്ങള്‍ അമ്മക്കാണ് വോട്ട് ചെയ്തത്. അമ്മ ഞങ്ങളെ കാണാനത്തെുമ്പോള്‍ അവരുടെ പിന്നിലേ ശശികല നിന്നിട്ടുള്ളു. ഒരു സഹായിയായി മാത്രം. അമ്മ ഒരവസരത്തിലും ശശികല നേതാവായി വരണമെന്ന് പ്രോത്സാഹിപ്പിച്ചിട്ടില്ല. എങ്ങനെയാണ് ഞങ്ങള്‍ക്ക് അംഗീകരിക്കാനാകുക.

വെള്ളപ്പൊക്കത്തില്‍ നശിച്ച കുടിലുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് വീടുകളാക്കി തരാമെന്ന് അമ്മ വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം അമ്മയുടെ വിയോഗത്തില്‍നിന്ന് ഞങ്ങള്‍ മോചിതരായിട്ടില്ല. ഈ ചേരിയില്‍നിന്ന് ഇനി ഞങ്ങള്‍ക്ക് എന്ന് മോചിതരാകാനാകും’’. ആര്‍.കെ നഗര്‍ എം.എല്‍.എയായിരുന്ന ജയലളിത മൂന്ന് പ്രാവശ്യമാണ് മണ്ഡലത്തില്‍ പര്യടനത്തിനത്തെിയത്. വിരലിലെണ്ണാവുന്ന സന്ദര്‍ശനം നടത്തിയ അവര്‍ ജനമനസ്സ് കീഴടക്കിയത് രാജേശ്വരിയുടെ വാക്കുകളിലൂടെ പുറത്തുവന്നു. എല്ലായ്പ്പോഴും ശശികലയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, നേതാവായി അംഗീകരിക്കാന്‍ കഴിയില്ളെന്ന് അമ്മന്‍ കോവിലിലെ പൂജാരി കാര്‍ത്തികേയനും പറയുന്നു.