08:11 am 25/5/2017
വിജയവാഡ: വിശാഖപട്ടണം അങ്കപള്ളി സെഷൻസ് കോടതിയാണ് മുൻ എംഎൽഎ ചെങ്ങള വെങ്കിട്ട റാവു ഉൾപ്പെടെ 15 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷിച്ച വിധിച്ചത്. 2007 ൽ മത്സ്യത്തൊഴിലാളിയുടെ വധവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
വിശാഖപട്ടം ജില്ലയിലെ പയകരപേട്ടിൽനിന്നുള്ള ജനപ്രതിനിധിയായിരുന്നു റാവു. കേസിൽ പ്രതികളായ അഞ്ച് സ്ത്രീകൾക്ക് രണ്ടു വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ബീച്ച് മിനറൽസ് കമ്പനിയുടെ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷമാണ് ഒരാളുടെ മരണത്തിനിടയാക്കിയത്.
പ്ലാന്റിന് എതിരായിരുന്നു മുൻ എംഎൽഎയും ഏതാനും ചിലരും. പ്ലാന്റിനെ അനുകൂലിക്കുന്നവരും റാവു പക്ഷക്കാരും എംഎൽഎ വിളിച്ച യോഗത്തിനിടെയാണ് ഏറ്റുമുട്ടിയത്. തെലുങ്കു ദേശം പാർട്ടി എംഎൽഎ ആയിരുന്ന റാവു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസിന്റെ ടിക്കറ്റിലാണ് മത്സരിച്ചത്. എന്നാൽ കാലുമാറ്റം റാവുവിനെ രക്ഷിച്ചില്ല.