07:12 am 29/5/2017
ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പ്രാദേശിക കോണ്ഗ്രസ് നേതാവായ രാജശേഖര റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. കെസിബി പുരം മണ്ഡൽ സ്കൂളിനു സമീപം ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു കൊലപാതകം.
റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ചെങ്കൽച്ചൂളയിൽനിന്നു വീട്ടിലേക്കു തിരിച്ചുവരും വഴി അക്രമികൾ റെഡ്ഡിയെ ആസിഡ് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. നിലത്തുവീണ റെഡ്ഡി നിലവിളിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ അദ്ദേഹത്തിന്റെ കഴുത്ത് കത്തി ഉപയോഗിച്ച് മുറിച്ചു. ഇതിനുശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു.