10:22 am 20/2/2017
ബംഗളൂരു: ഐപിഎൽ താരലേലത്തിൽ ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് മോഹവില. 14.5 കോടി രൂപയ്ക്ക് സ്റ്റോക്സിനെ പൂനെ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കി. ഇംഗ്ലീഷ് ഏകദിന, ട്വന്‍റി-20 ക്യാപ്റ്റൻ എയിൻ മോർഗനെ രണ്ടു കോടി രൂപ വില നിൽകി കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി.
ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർ പവൻ നെഗിയെ ഒരു കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ശ്രീലങ്കൻ ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസ് (രണ്ടു കോടി), ന്യൂസിലൻഡ് ഓൾ റൗണ്ടർ കോറി ആൻഡേഴ്സണ്‍ (ഒരു കോടി) എന്നിവരെ ഡൽഹി ഡെയർ ഡെവിൾസും സ്വന്തമാക്കി.

