ഇതളുകള്‍ക്കപ്പുറം ചിത്രീകരണം പുരോഗമിക്കുന്നു

08:03 an 15/2/2016

Newsimg1_21685305
കാനഡ: മാറിക്കൊണ്ടരിക്കുന്ന ലോകത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും വളരെ തിടുക്കവും വേഗവും ആണ്.മനുഷ്യര്‍ മനുഷ്യരെ അറിയുന്നതും ,അകലുന്നതും,ബന്ധങ്ങള്‍ സ്ഥാപിക്കുന്നതും എല്ലാം ഒരു താത്കാലികതയിലേക്കും,മുതലെടുപ്പിലേക്കും മാത്രമായി മാറിയിരിക്കുന്നു.ന്യൂ ജനറേഷന്‍ തരംഗങ്ങളില്‍ നാം കാണുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ് “ഇതളുകള്‍ക്കപ്പുറം*. അമല്‍ ജോയ് അറുകുലശ്ശേരിയില്‍ സംവിധാനവും,എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം എറണാകുളത്തും,ആലപ്പുഴ പരിസരത്തും പുരോഗമിക്കുന്നു.

പുതിയ ജനറേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന പ്രമേയമാണ് കഥയുടെ ഉള്ളടക്കം.”ആദി ക്രിയേഷന്‍സ് കാനഡയുടെ” ബാനറില്‍ ജയശങ്കര്‍ പിള്ള നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വേണ്ടി മിഥുന്‍ മഹേഷ് കഥയും,ലിജോ ജോണ്‍ കാമറയും,ദീപ ജയചന്ദ്രന്‍ ഗാനങ്ങളും രചിച്ചിരിക്കുന്നു. ജോ ജോസഫ് ന്റെ സംഗീതത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത് ജയശ്രീ യും ആണ് .മലയാള0 തമിഴ് ചിത്രങ്ങളില്‍ അഭിനയം മാറ്റുരച്ച കാവ്യ മാധവ് നായികയും, പുതു മുഖമായ ലാലു നായകനായും,മറ്റു സഹ ആര്‍ട്ടിസ്റ്റുകളായി അഭിന്‍ സിദ്ധാര്‍ഥ്,നീതു നിധി,ജിതിന്‍ എസ് തോമസ്,മഹാലക്ഷ്മി വേഷ മിടുന്നു. തികച്ചും പുതുമയും,കാലിക പ്രധാന്യവും,പ്രണയവും ചേര്‍ത്തിണക്കിയ ചിത്രം ഒരു മാസത്തിനകം പ്രദര്‍ശനത്തിന് തയ്യാറാവും എന്ന പ്രതീക്ഷയില്‍ ആണ് സംവിധായകന്‍,അമലും ,നിര്‍മ്മാര്‍ത്താവ് ജയ് പിള്ളയും അഭിപ്രായപ്പെട്ടു.

പ്രേമവും,പ്രണയവും,കാര്യവും,കളിയും ചിരിയും ഒക്കെ ആയി ചുരുങ്ങിയ സമയം കൊണ്ട് ശക്തമായ ഒരു പ്രമേയം അവതരിപ്പിച്ചു ജനങ്ങള്‍ക്ക് നല്ല ഒരു മെസ്സേജ് നല്‍കുന്നതില്‍ “ഇതളുകള്‍ക്കു അപ്പുറം” ത്തിനു കഴിയും എന്ന് കഥാകൃത്തു മിധുന്‍ എടുത്തു പറഞ്ഞു.ആദി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത് ചിത്രം ആണ് “ഇതളുകള്‍ക്കു അപ്പുറം”.ഇതോടൊപ്പം തന്നെ കനേഡിയന്‍ ബ്ലഡ് സര്‍വീസസ് നു വേണ്ടിയുള്ള ഡോകുമെന്ററിയുടെ നിര്‍മ്മാണവും പുരോഗമിക്കുന്നതായി നിര്‍മ്മാതാവ് അറിയിച്ചു.