08:15am 16/5/2016

ഒരിക്കല്‍ പ്രണയികളായിരിക്കുകയും പിന്നീട് ബദ്ധവൈരികളായി മാറുകയും ചെയ്ത നയന്‍താര-ചിമ്പു പ്രണയത്തിന് വീണ്ടും തടസ്സം. ഇത്തവണ തടസ്സം റിലീസിംഗ് സംബന്ധിച്ച കുഴപ്പങ്ങളാണ്. മെയ് 20 ന് പുറത്തുവരാനുള്ള ഇവരുടെ സിനിമ ഇതു നമ്മ ആളിന്റെ റിലീസിംഗ് പിന്നെയും നീട്ടിയിരിക്കുകയാണ്.
നയന്‍സും ചിമ്പുവും ഒന്നിക്കുന്നു എന്നതായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് ആരാധകര്‍ക്ക് ഏറെ ആകാംഷ ജനിപ്പിച്ചിരുന്നത്. പിണക്കമെല്ലാം മറന്ന് ഇരുവരും ഒരുമിച്ച് അഭിനയിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കേട്ടത്. എന്നാല്‍ സിനിമ പല കാരണങ്ങാല്‍ തുടക്കം മുതല്‍ കല്ലുകടി നേരിടുകയായിരുന്നു. നടനും സംവിധായകനുമായ പാണ്ഡ്യരാജ് ഒരുക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ, സൂരി, ജയപ്രകാശ്, അര്ജുനന് എന്നിവരാണ് താരങ്ങള്‍.
