12:10 pm 2/1/2017
– ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ ഏകദിന വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു. നഴ്‌സിങ് പ്രാക്ടീസിലെയും ഫാര്‍മക്കോളജിയിലെയും ആധുനിക പ്രവണതകള്‍ എന്ന വിഷയത്തെ അധികരിച്ച് നിരവധി പ്രഭാഷണങ്ങളും ചര്‍ച്ചകളും ഒരുക്കിയിട്ടുള്ള സെമിനാര്‍ ഏപ്രില്‍ 1 ന് ശനിയാഴ്ച രാവിലെ 7.15 മുതല്‍ ഹൂസ്റ്റണിലെ വി. എ. മെഡിക്കല്‍ സെന്ററില്‍ (ങശരവമലഹ ഋ ഉല ആമസലൃ്യ ഢ അ ങലറശരമഹ ഇലിലേൃ) നടക്കും.
ഹൂസ്റ്റണിലെ മെഡിക്കല്‍, വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭരും പ്രതിഭാധനരുമായ ഡോ. ഫ്രാങ്കിന്‍ കിങ്ങ്സ്റ്റണ്‍, ഡോ. ലോറെന്‍ കോണ്‍വെല്‍, ഡോ. ഹമീദ് അഫ്‌സര്‍, ഡോ. ഹൂബെര്‍ട്ട് കൊബാര്‍ട്ട്, ഡോ. ഫെയിത്ത് സ്ട്രങ്ക്, ഡോ. മൈക്കിള്‍ ഗില്ലെറ്റ്, മിഷെല്‍ പെക്ക് (നഴ്‌സ് പ്രാക്ടീഷനര്‍) ഡോ. എല്‍സാ റാമിറെസ്, ഡോ. ജോളി ജോസഫ് തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
ഡോ. നിതാ മാത്യു ജോസഫ്, ഡോ. സിമി ആര്‍. വര്‍ഗീസ്, അക്കാമ്മ കല്ലേല്‍, ജോസഫ് വി. ജോസഫ്, ഏലി ശാമുവേല്‍, വില്‍ജീനിയാ അല്‍ഫോന്‍സ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്ലാനിംഗ് കമ്മറ്റി സെമിനാറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 1 ന് മുന്‍പായി റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക. അക്കാമ്മ കല്ലേല്‍ : 281 620 8228 , accamma_k@yahoo.com നിതാ മാത്യു ജോസഫ്: 832 603 7590,
