09:40 pm 11/5/2017
ഡാലസ് : നഴ്‌സസ് ദിനത്തോടനുബന്ധിച്ചു ഡാലസില്‍ മേയ് 7 ഞായറാഴ്ച നടന്ന ബാങ്ക്വറ്റ് നൈറ്റ് വിപുലമായ ആഘോഷ പരിപാടികളാല്‍ വര്‍ണ്ണാഭമായി.
പ്ലാനോയിലെ അതിമനോഹരമായ ക്രിസ്റ്റല്‍ ബാങ്ക്വറ്റ് ഹാളിലായിരുന്നു ഇന്ത്യന്‍ നഴ്‌സസും അവരുടെ കുടുംബാംഗങളും അഭ്യുദയകാംഷികളും അടങ്ങുന്ന മുന്നൂറോളം പേര്‍ പങ്കെടുത്ത പരിപാടികള്‍ യുടി സൗത്ത് വെസ്‌റ്റേണ്‍ മെഡിക്കല്‍ സെന്ററിന്റെ മാഗ്‌നറ്റ് പ്രോഗ്രാം ഡയറക്റ്ററായ വിക്‌റ്റോറിയ ഇംഗ്‌ളണ്ട് ചടങ്ങില്‍ മുഖ്യ പ്രഭാഷക ആയിരുന്നു. ‘ചൗൃശെിഴ വേല യമഹമിരല ീള യീറ്യ ാശിറ മിറ ുെശൃശ’േ എന്ന വിഷയം പ്രതിപാദിക്കവെ അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സേവനതല്‍പ്പരതയെയും അര്‍പ്പണബോധത്തെയും അനുമോദിച്ചു.
ഇന്ത്യന്‍ സമൂഹത്തിലെ പ്രഗല്‍ഭരായ നഴ്‌സുമാരെ ആദരിച്ചതിനൊപ്പം വാര്‍ഷികസുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു. നാഷണല്‍ അസോസിയേഷനായ നൈനയുടെ പ്രസിഡന്റായ ഡോ. ജാക്കി മൈക്കിള്‍ അഡ്‌വാന്‍സ്ഡ് പ്രാക്റ്റീസ് നഴ്‌സിംഗ് മേഖയിലുള്ളവരുടെ കൂട്ടായ്മയായ എപിഎന്‍ ഫോറത്തിനു തുടക്കം കുറിച്ച് വേദിയില്‍ ഉല്‍ഘാടനം ചെയ്തു.
ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ എല്ലാ ഇന്ത്യന്‍ നഴ്‌സുമാരെയും സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തു. ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ് സല്‍മാന്‍ ഫര്‍ഷോരി, കേരളാ അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു, പി.സി.മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ വന്‍ വിജയമായിരുന്ന നഴ്‌സിങ് എജ്യുക്കേഷന്‍ ക്ലാസുകളും ഒപ്പം പന്ത്രണ്ടു ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് നഴ്‌സിങ് പഠന സ്‌കോളര്‍ഷിപ്പും ചെന്നൈ,ഡാലസ് പൊലീസ് ദുരിതാശ്വാസ ഫണ്ടുകളിലേക്കു നല്‍കിയ സംഭാവനകളും പോയ വര്‍ഷത്തെ നേട്ടങ്ങളാണന്ന് ഹരിദാസ് പറഞ്ഞു.
തുടര്‍ന്നും അര്‍ഹരായ നഴ്‌സിങ് വിദ്യാര്‍ഥികളെ കണ്ടെത്തി നഴ്‌സിങ് വിദ്യാഭ്യാസ സഹായം നല്‍കുവാന്‍ താല്‍പര്യമുള്ള വ്യക്തികളോടും സ്ഥാപനങ്ങളോടും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു മുന്നോട്ടുപോകുവാനാണ് സംഘടനയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.വിവിധ കലാപരിപാടികളും ബാങ്ക്വറ്റ് നൈറ്റില്‍ അരങ്ങേറി. സ്‌കൈപാസ് ഗ്രൂപ്പായിരുന്നു പരിപാടിയുടെ ഈ വര്‍ഷത്തെ മുഖ്യ സ്‌പോണ്‍സര്‍.