10;02 am 25/1/2017
– പി.പി. ചെറിയാന്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ അമേരിക്കന്‍ വംശജന് അജിത് പൈയെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന് ചെയര്‍മാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജനുവരി 23നാണ് ലഭിച്ചത്.
കമ്മീഷന്റെ മുപ്പത്തിനാലാമത് ചെയര്‍മാനാണ് അജിത് പൈ. പുതിയ നിയമനത്തില്‍ നന്ദിയുണ്ടെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്വം കഴിവിന്റെ പരമാവധി ഭംഗിയായി നിര്‍വഹിക്കുമെന്നും ഡിജിറ്റല്‍ ഏയ്ജിന്റെ ആനുകൂല്യം എല്ലാ അമേരിക്കക്കാര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് പൈ പറഞ്ഞു.
ടിവി, ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് ഉള്‍പെടുന്ന രാജ്യത്തിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് രൂപീകരിക്കപ്പെട് അഞ്ച് അംഗ റിപ്പബ്ലിക്കന്‍ കമ്മീഷണര്‍മാരുടെ പാനലില്‍ അംഗമാണ് അജിത്.
1971ല്‍ ഇന്ത്യയില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോക്ടര്‍മാരായ മാതാപിതാക്കളുടെ മകനായ അജിത് ഹാര്‍വാര്‍ഡ്, ഷിക്കാഗോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ഭാര്യ ജയ്നി. മക്കള്‍: അലക്സാണ്ടര്‍, അന്നബെല്ല.