ഇന്ത്യന്‍ എംബസി വിസാ പരാതി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

09:29 am 14/1/22016
– പി.പി. ചെറിയാന്‍
Newsimg1_20477326
വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ വീസാ, പാസ്‌പോര്‍ട്ട്, ഒസിഐ കാര്‍ഡ് ഇവയുടെ വിതരണത്തെക്കുറിച്ച് വ്യാപക പരാതി ഉയരുന്നതിനിടെ ഇന്ത്യന്‍ എംബസി പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും 2017 ജനുവരി മുതല്‍ യുഎസിലെ അഞ്ച് കോണ്‍സുലേറ്റുകളില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ (യുഎസ്എ) നവതേജ് സര്‍ണ അറിയിച്ചു.

മേരിലാന്റ്, വെര്‍ജീനിയ തുടങ്ങിയ കോണ്‍സുലേറ്റുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരായിരിക്കും പരാതി കേട്ട് പരിഹരിക്കുക എന്ന് അംബാസിഡര്‍ പറഞ്ഞു. വാഷിങ്ടന്‍ പ്രദേശങ്ങളിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ വിവിധ സംഘടനകളുടെ നിവേദനം പരിഗണിച്ചാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കുന്നതെന്നും സര്‍ണ ചൂണ്ടികാട്ടി.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഇ– വീസ, ഒസിഐ എന്നിവയെക്കുറിച്ച് ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുന്ന ദൗത്യം സാമൂഹ്യ സംഘടനകള്‍ ഏറ്റെടുക്കുന്നത് പ്രശ്‌നപരിഹാരത്തിനു വളരെ പ്രയോജനകരമായിരിക്കുമെന്നും സര്‍ണ പറഞ്ഞു. ഒസിഐ കാര്‍ഡ് ലഭിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം കുറയ്ക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.